മുഖ്യമന്ത്രിയുടേത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണെന്നും വ്യാപാരികള്‍ നാളെ കടകള്‍ തുറന്നാല്‍ പ്രതിപക്ഷം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിസന്ധിയിലായ വ്യാപാരികളെ വിരട്ടി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമ ന്ത്രിയുടേത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണെന്നും വ്യാപാരികള്‍ നാളെ കടകള്‍ തുറന്നാല്‍ പ്രതിപക്ഷം അവര്‍ക്കൊപ്പം നില്‍ക്കുമെ ന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യാപാരികള്‍ നാളെ കടകള്‍ തുറന്നാല്‍ പ്രതിപക്ഷം അവര്‍ ക്കൊപ്പം നില്‍ക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ കടകള്‍ എ ല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. എനിക്കവരോട് (വ്യാപാരികള്‍) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നില്‍ക്കാനും പ്രയാസമില്ല. എന്നാല്‍ മറ്റൊരു രീതിയില്‍ തുടങ്ങി യാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാല്‍ മതിയെന്നയാരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.