മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവ ര്‍ണ ര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപ കീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമി ക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് മൂന്ന് വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമമുണ്ടായതായി.എന്നാല്‍ ഇതില്‍ പൊലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും ഗവര്‍ണര്‍ ചോദി ച്ചു. ആരാണ് കേസെടുക്കുന്നതില്‍ നിന്നും പൊലീസിനെ തടഞ്ഞത്?. കണ്ണൂരില്‍ നടന്നത് ഗൂഢാലോചന യാണ്. കണ്ണൂര്‍ വി സി അക്രമത്തിന് കൂട്ടുനിന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച തെളി വുകള്‍ താന്‍ പുറത്തുവിടും.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനി ക്ക് മറുപടി നല്‍കിയതിലും സന്തോഷമു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോണ്‍ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നി ല്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ന ല്‍കിയ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാ ന്‍ പറഞ്ഞു. യോഗ്യതയില്ലാത്തവരെ വാഴ്‌സിറ്റിയില്‍ തുടരാന്‍ അനുവദിക്കില്ല. വാഴ്‌സിറ്റികള്‍ ജനങ്ങളുടേതാണ് അല്ലാതെ കുറച്ചു കാലം ഭര ണത്തിലിരിക്കുന്നവരുടേതല്ല. കലാലയങ്ങളില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ ഇവര്‍ക്ക് ആശങ്കയു ണ്ടോ?. ഇതില്‍ കുഴപ്പക്കാര്‍ കുട്ടികളല്ല. അവരെ ഉപയോഗിക്കുന്നവരാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.