അണികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം ഗൗരവത്തോടെ കാണണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് : മുഖ്യമന്ത്രിയ്ക്ക് നേരെ ഭീഷണി പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസി ഡന്റ് എ എന്‍ രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാ തി.
എ എന്‍ രാധാകൃഷ്ണന്‍ ഈ മാസം 15ന്തിരുവനന്തപുരം പാളയത്ത് നടത്തിയ കള്ളപ്പണ അന്വേഷ ണം കെ സുരേന്ദ്രനിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രി ജീവനോടെ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന ഭീഷണിക്കെതിരെയാണ് പരാതി നല്‍കിയത്. കോഴിക്കോട് കോട്ടൂളി നെടുക്കാംപറമ്പില്‍ കെ പി പ്രേമനാണ് ഡിജിപി ലോകനാഥ് ബെഹ്‌റക്ക് പരാതി നല്‍കിയത്.
അണികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം ഗൗരവത്തോടെ കാണണ മെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.