മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാ ലോചനയുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി ഡ ന്റ് ശബരീനാഥന്‍ അറസ്റ്റില്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്കോണ്‍ഗ്രസ് സം സ്ഥാന വൈസ് പ്രസിഡന്റ് ശ ബരീനാഥന്‍ അറസ്റ്റില്‍. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അന്വേ ഷ ണവുമായി ബന്ധപ്പെട്ട് ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
ശബരിനാഥന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുക യായിരുന്നു. രാവിലെ 10.30 ഓടെയാണ് ശംഖ്മുഖം എസിപി ഓഫീസില്‍ ശബരീനാഥന്‍ എത്തിയത്. ഇന്നലെ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
വിമാനത്തില്‍ പ്രതിഷേധം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെ ന്ന് ശബരിനാഥന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോ ള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേ ധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിച്ചത്. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെ ജനാധിപ ത്യ മര്യാദകള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ സമാധാനപരമായി നടന്ന പ്രതിഷേധത്തെ വളച്ചൊടിച്ച് വധശ്രമമാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസടുത്തതിലൂടെ സര്‍ക്കാരിന്റെയും സിപി എമ്മിന്റെയും ഭീരുത്വമാണ് വ്യക്തമാകുത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേ റ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് മൂന്നാ ഴ്ച്ചത്തേക്ക് ഇന്‍ഡിഗോ കമ്പനി വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ അത് മതിയായ ശിക്ഷയല്ലെന്നും ശബരിനാഥന്‍ പറഞ്ഞു.