പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണമെന്ന് വിജയരാഘവന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ മുരളീധരനു എന്ത് യോഗ്യത ഉണ്ടെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യ മന്ത്രിയെ തേജോവധം ചെയ്യാന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ അനുവദിക്കില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരനെന്നതടക്കമുള്ളവരെന്ന രൂക്ഷ വിമര്‍ശനങ്ങളാണ് വിജയരാഘവന്‍ ഉന്നയിച്ചത്.പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ മുരളീധരന്‍ എന്ത് ചെയ്തു. വാക്‌സീന്‍ ക്ഷാമം തീര്‍ക്കാന്‍ പോലും മുരളീധരന്‍ ഇടപെട്ടില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ചായിരുന്നു വി മുരളീധരന്റെ പരിഹാസം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ ക്കുന്നതായി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. നിരന്തരം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.