മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് അദ്ദേഹം വ്യ ക്തമാക്കി. സര്‍വകലാശാല പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്തും ചരിത്ര കോണ്‍ഗ്രസില്‍ തനി ക്കെതിരെയുണ്ടായ ആക്രമണ ശ്രമത്തിന്റെ വീഡിയോയുമാണ് പുറത്തുവിടുക.
തനിക്കെതിരായ വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്നും ഗവര്‍ണര്‍ ആരോ പിച്ചു. തനിക്ക് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചു. മുഖ്യമ ന്ത്രി യെ ഓര്‍ത്ത് സഹതാപം തോന്നുന്നു വെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സ ര്‍ക്കാരിന് അന്വേഷിക്കാനെ ന്നും ഗവര്‍ണര്‍ ചോദിച്ചു.സ്വമേധായ കേസ് എടുക്കേണ്ട ഉത്തരവാദിത്വം സ ര്‍ക്കാരിനുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചയനുണ്ടെന്നും ഇതിന്റെ തെളിവുകള്‍ നാളെ പുറ ത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കു മെന്നും അതിനുള്ള സമയമായെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ കത്തും നാളെ പുറത്തു വിടും. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ ഷന്‍ നല്‍കുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.പിണറായി വിജയന്‍ പല കാ ര്യങ്ങള്‍ക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ പുറ ത്തുവിടുമെന്ന് പറഞ്ഞ കത്തുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.