മുഖ്യമന്ത്രി പിണറായി വിജയനും എസ്‌കോര്‍ട്ടിനായും വീണ്ടും പുതിയ കാറുകള്‍ വാ ങ്ങുന്നു. 88,69,841 രൂപ ഇതിനായി അനുവദിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്‌കോ ര്‍ട്ടി ന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്‌കോര്‍ട്ടിനായും വീണ്ടും പുതിയ കാറുകള്‍ വാങ്ങുന്നു. 88,69,841 രൂപ ഇതിനായി അനുവദിച്ചു. മുഖ്യമന്ത്രിക്ക് കിയ യും എസ്‌കോര്‍ട്ടിന് മൂന്ന് ഇ ന്നോവയുമാണ് വാങ്ങുന്നത്. കിയ കാര്‍ണിവല്‍ ലിമോസിന്‍ കാറാണ് മുഖ്യമന്ത്രിക്കായി പുതുതായി എത്തുന്നത്. കറുത്ത നിറത്തില്‍ തന്നെയായിരിക്കും പുതിയ കാറും.
കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് ഇന്നോവ ക്രിസ്റ്റ മുഖ്യമന്ത്രിയ്ക്കായി വാങ്ങിയത്. ക്രിസ്റ്റ വാങ്ങി മാസങ്ങള്‍ മാത്രം കഴിയുമ്പോളാണ് പുതിയ വാഹനം മുഖ്യമന്ത്രി യുടെ യാത്രയ്ക്കായി സര്‍ക്കാര്‍ വാ ങ്ങുന്നത്. 33,31,000 രൂപയാണ് ഒരു കിയ കാര്‍ണിവലിന് വില.കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ് വാങ്ങുന്നത്. ഇത് കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം. നിലവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്ന രണ്ട് കറുത്ത ഇ ന്നോവകള്‍ വടക്കന്‍ ജില്ലയില്‍ ഉപയോഗിക്കും.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരി യര്‍ കാറും വാങ്ങാനാണ് 2022 ജനുവരിയില്‍ ഉത്തരവായത്. ഈ ഉത്തരവ് പുതുക്കിയാണ് ടാറ്റ ഹാരി യറിന് പകരം കിയ ലിമോസിന്‍ വാങ്ങുന്നത്. 62.46 ലക്ഷം രൂപയാണ് നേരത്തെ മൂന്ന് ഇന്നോവ ക്രി സ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ അനുവദിച്ചത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും മുഖ്യമന്ത്രിയുടെ വാ ഹന വ്യൂഹങ്ങള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. നാല് വാഹനങ്ങള്‍ വാങ്ങാനാണ് ഡിജിപി അനുമതി തേടിയിരിക്കുന്നത്.












