പ്രതിദിന കാല്‍ ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പി ക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍വകക്ഷി യോഗം തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനും സാധ്യത. പ്രതിദിന കാല്‍ ലക്ഷത്തിലധികം കോവി ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പി ക്കുന്നതു സംബ ന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍വകക്ഷി യോഗം തു ടങ്ങി.
ലോക്ഡൗണിലൂടെ പൂര്‍ണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച തുടങ്ങിയ സര്‍വകക്ഷിയോഗം നിര്‍ണാ യകമാണ്.
നിയന്ത്രണങ്ങള്‍ ഏതുരീതിയില്‍ വേണമെന്ന് ചര്‍ച്ചചെയ്യാനും പ്രതിരോധനടപടികള്‍ ഊര്‍ജിത മാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ലോക്ഡൗണ്‍ ഒഴിവാ ക്കിയുള്ള പ്രതിരോധനടപടികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. പൂര്‍ണമായ അടച്ചിടലിനോട് എല്‍ ഡിഎഫും യോജിക്കില്ല. പൂര്‍ണ ലോക്ഡൗണ്‍ തൊഴില്‍നഷ്ടത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഏതുസാഹചര്യവും നേരിടാന്‍ സം സ്ഥാനം സജ്ജമായതിനാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെ യു ള്ള ത്.
വോട്ടെണ്ണല്‍ ദിനത്തിലെ മുന്‍കരുതലുകളെക്കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.











