സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളിപ്പെടു ത്തലിനെതിരെ പരാതി നല്‍കി മുന്‍ മാധ്യപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍. ഗൂഢാലോചന യില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വപ്ന സുരേഷിനെതിരെ സംസ്ഥാ ന പൊലീസ് മേധാവിയ്ക്കാണ് ഷാജ് പരാതി നല്‍കിയത്
തിരുവനന്തപുരം: സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ ദൂതനെന്ന വെളി പ്പെടുത്തലിനെതിരെ പരാതി നല്‍കി മുന്‍ മാധ്യപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍. ഗൂഢാലോചനയില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സ്വപ്ന സുരേഷിനെതിരെ സംസ്ഥാന പൊലീസ് മേ ധാവിയ്ക്കാണ് ഷാജ് പരാതി നല്‍കിയത്. ഷാജിനൊപ്പം സുഹൃത്ത് കെ ഇബ്രായിയും പരാതി നല്‍കി യിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന് എതിരെ സ്വപ്ന സുരേഷ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ ശ്രമി ക്കുന്നു എന്നാണ് പരാതി. ശബ്ദരേഖ പുറത്ത് വിട്ടത് ഗൂഢാലോചന യുടെ ഭാഗമാണെന്നും പരാതി യില്‍ പറയുന്നു. സൗഹൃദപരമായി സംസാരിച്ച കാര്യങ്ങളാണ് സ്വപ്ന പുറത്തുവിട്ടത്. സംസ്ഥാന സര്‍ ക്കാരിനെതിരായ വന്‍ ഗൂഢാലോചന യുടെ ഭാഗമായാണ് സ്വപ്ന സുരേഷ് ആ സംഭാഷണം പുറത്തു വിട്ടത്. സ്വപ്ന സുരേഷിന്റെ മൊബൈലും ശബ്ദശകലവും പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും പരാതിയില്‍ പറയുന്നു
സംഭവത്തില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. അന്വേഷണത്തില്‍ സഹകരിക്കും. സംഭ വത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. ഡി ജിപിക്ക് നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സ്വപ്നക്ക് എതിരെ കെ ടി ജലീല്‍ നല്‍കിയ ഗൂഢാലോചന പരാതിയോടൊപ്പം ഷാജ് കിരണിന്റെ പരാതിയും അന്വേഷി ക്കും.











