കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്. കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ പോയത്.
നിരീക്ഷണത്തിലുള്ള മന്ത്രിമാരായ വി.എസ്. സുനിൽ കുമാറിന്റെയും എ.സി. മൊയ്തീന്റെയും ഇ.പി. ജയരാജന്റെയും പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് വന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുമായി സമ്പർക്കത്തിലായതിനെ തുടർന്നാണ് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നത്.
കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് വിമാനത്താവളം സന്ദർശിച്ചപ്പോൾ കലക്ടറുമായി ഇവർ സമ്പർക്കത്തിൽ വന്നിരുന്നു. കലക്ടർ, സബ് കലക്ടർ, ഗൺമാൻമാർ അടക്കം 22 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം എസ്‌പി ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു