മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് വഴിയില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ കെഎസ്‌യു ജില്ല വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ മുണ്ടേരിയെ പൊലിസും സിപിഎമ്മു കാരും ചേര്‍ന്ന് മര്‍ദിച്ചു. ഫര്‍ഹാന്‍ മുണ്ടേരിയെ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനു മുന്നില്‍ വെച്ച് മര്‍ദിക്കുകയും വാഹനത്തിനകത്ത് കയറ്റിയ ശേഷം പൊലീസ് വീണ്ടും മര്‍ദിക്കുകയുമായിരുന്നു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെ നേരി ടാന്‍ സിപിഎം പ്രവര്‍ത്തര്‍ രംഗത്ത്. തളിപ്പറമ്പ് കില ക്യാംപസിലെ പരിപാടിയില്‍ പങ്കെടുക്കാനെ ത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് കെ എസ് യു
പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ നേരിട്ടത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് വഴിയില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ കെഎസ്‌യു ജില്ല വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ മുണ്ടേരിയെ പൊലിസും സിപിഎമ്മുകാരും ചേര്‍ന്ന് മര്‍ദിച്ചു. ഫര്‍ഹാന്‍ മുണ്ടേരിയെ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനു മുന്നില്‍ വെച്ച് മര്‍ദിക്കുകയും വാഹ നത്തിനകത്ത് കയറ്റിയ ശേഷം പൊലീസ് വീണ്ടും മര്‍ദിക്കുകയുമായിരുന്നു. ‘പോടാ’ എന്നു വിളിച്ചു വന്ന സിപിഎം പ്രവര്‍ത്തകര്‍ ഫര്‍ഹാന്റെ മുതുകില്‍ പല തവണ അടിച്ചു. എന്നാല്‍ ഇതിനെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല.
അതേസമയം മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്കു മാര്‍ച്ച് നടത്തി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ബാരിക്കേഡ് തടഞ്ഞു. ഇവര്‍ക്കു നേരേ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിനു മുന്നില്‍ അര മണി ക്കൂറോളം കനത്ത സംഘര്‍ഷമുണ്ടായി.
കില ക്യാംപസിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ യൂ ത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ കാത്തു നിന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂ ഹം കടന്നു പോകുന്നതിനു മുന്‍പ് പൊതു വഴയില്‍ ഒരാള്‍ പോലും നില്‍ക്കാന്‍ പൊലീസ് അനുവദി ച്ചില്ല. ഇടവഴികള്‍ വരെ സീല്‍ ചെയ്ത് ഇരുചക്രവാഹനങ്ങള്‍ വരെ തടഞ്ഞു. എഴുനൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്കു ചുറ്റും നിലയിറപ്പിച്ചിരിക്കുന്നത്. എന്നിട്ടും മുന്‍ നിശ്ചയിച്ച റൂട്ട് മാറി നാലു കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് മുഖ്യമന്ത്രിക്കു തളിപ്പറമ്പ് കിലയിലെത്താന്‍ കഴി ഞ്ഞത്.