സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍ ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനു മെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീ രുമാനം.
കൊച്ചി : സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തി നുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. സ്വപ്നയുടെ രഹസ്യ മൊഴിയാണ് നല്‍കുക. ജൂണ്‍ 6നും 7നുമാണ് സ്വപ്ന മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും എം ശിവശങ്കറു മുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് സ്വപ്ന രഹസ്യമൊഴി നല്‍കിയി രുന്നത്. ഇത് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് രഹസ്യമൊഴി സു പ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഈ വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. സ്വര്‍ ണം, ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യ മന്ത്രിക്കും കുടുംബത്തിനുമുള്‍പ്പെടെയുള്ള പങ്ക് തെളിയിക്കുന്ന സ്വപ്ന സുരേഷിന്റെ നിര്‍ണായക വെളി പ്പെടുത്തലുകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കാം എന്നാണ് ഇഡി പറഞ്ഞത്. ഗുരുതരമായ ആരോപ ണങ്ങള്‍ ഉള്ളതുകൊണ്ട് ഇത് പരസ്യപ്പെടുത്തരുതെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി യിരുന്നു. ഈ സാഹചര്യത്തില്‍ രഹസ്യമൊഴി മുദ്രവെച്ച കവറില്‍ മാത്രമേ സുപ്രീം കോടതിയില്‍ ഹാജരാക്കൂ.