സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ ഇഡി നിര്‍ബ ന്ധിച്ചെന്ന വെളിപ്പെടുത്തലുമായി ജയില്‍ മോചിതനായ സന്ദീപ് നായര്‍. മുന്‍ മന്ത്രി കെടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും ആവശ്യ പ്പെട്ടു വെന്ന് സന്ദീപ് പറയുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ ക്കടത്ത് നടത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിത നായി. പൂജപ്പുര സെന്‍ട്രല്‍ ജയിലി ലായിരുന്ന സന്ദീപിന്റെ കൊഫേപോസ കാലാവധി കഴിഞ്ഞതോടെയാണ് പുറത്തിറങ്ങിയത്. എന്‍.ഐ. എ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയില്‍ മോചിതനായത്. സംഭവത്തി ല്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചെ ന്ന വെളിപ്പെടുത്തലുമായി ജയില്‍ മോചിതനായ സന്ദീപ് നായര്‍. മുന്‍ മന്ത്രി കെടി ജലീല്‍, അന്നത്തെ സ്പീ ക്കര്‍ ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും ആവശ്യപ്പെട്ടുവെ ന്ന് സന്ദീപ് പറയുന്നു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി ന ല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇഡി നല്‍കിയ തെന്ന് സന്ദീപ് പറഞ്ഞു. തന്നില്‍ നിന്ന് ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സന്ദീപ് നായര്‍ വെളിപ്പെടുത്തി. ഒരു രാ ഷ്ട്രീയ പാര്‍ട്ടിക്കെ തിരെ യുള്ള കരുനീക്കമാണെന്ന് മനസിലായപ്പോഴാണ് കോടതിയോട് സംസാരിക്കണ മെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയതെന്നും സന്ദീപ് വ്യക്തമാക്കി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാക്കിയെല്ലാം പി ന്നീട് പറയാമെന്നും ജയിലില്‍ നിന്ന് പുറത്തിറ ങ്ങിയ ശേഷം സന്ദീപ് പറഞ്ഞു.
സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവര്‍ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വര്‍ണക്കടത്തുമായി ബന്ധമി ല്ല. ചാരിറ്റി എന്ന നിലയില്‍ സംസ്ഥാന സ ര്‍ക്കാര്‍ കാണിച്ചുകൊടുത്ത ഭൂമിയില്‍ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണം നടത്തുകയാണ് ചെയ്തത്. ഇതി ന് ഒരു ബില്‍ഡറെ ഏര്‍പ്പാടാക്കിയത് താനാണ്. ആ വകയില്‍ തനിക്ക് കമ്മീഷന്‍ കിട്ടിയെന്നും ഇതിന് ടാക്സ് അടച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.
സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍.ഐ.എ രജിസ്റ്റര്‍ ചെ യ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വന്‍ സ്വര്‍ണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യു.എ.ഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയെ എന്നിവരുടെ അ ടക്കം സഹായത്തോടെ നടത്തിയത്.











