കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതി ഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി ഉയര്‍ത്തിയത്. തളിപ്പറമ്പിലെ ചുടല, പരിയാരം എന്നിവിടങ്ങളിലാ യിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ചുടലയില്‍ രണ്ട് പേരെ യും പരിയാരത്ത് ആറ് പേരെയും കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: കനത്ത സുരക്ഷയ്ക്കിടയിലും കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരി ങ്കൊടി ഉയര്‍ത്തിയത്. തളിപ്പറമ്പിലെ ചുടല, പരിയാരം എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതി ഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ചുട ലയില്‍ രണ്ട് പേരെയും പരിയാരത്ത് ആറ് പേരെയും കസ്റ്റഡി യിലെടുത്തു.
കണ്ണൂര്‍ ചീമേനി ജയിലിലെ കെട്ടിട ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോഴായി രുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വി രാഹുല്‍ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. പരിയാരം പൊലീസ് സ്റ്റേഷനു മുന്നില്‍ കരിങ്കൊടി കാണിച്ച ആറു പേരും പൊലീ സിന്റെ പിടിയിലായി. പയ്യന്നൂരില്‍ കെ എസ് യു നേതാവ് സമദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പയ്യന്നൂര്‍ ഗാന്ധി മന്ദിറിലേക്ക് പോകുമ്പോഴാണ് സംഭവം. തളി പ്പറമ്പില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ഇവിടെ യൂത്ത് ലീഗ് പ്രവ ര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടു ണ്ട്.
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉമേഷ് കാട്ടുകുളങ്ങരയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. കാസര്‍കോട് മുഖ്യമന്ത്രിക്ക് ഇന്ന് അഞ്ച് പൊതു പരിപാടിയാണു ള്ളത്. പ്രതിഷേധം കണക്കിലെടുത്ത് കാ സര്‍കോടും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കാസര്‍കോട് 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കാസര്‍കോ ട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യ സിച്ചിട്ടുണ്ട്. 14 ഡിവൈഎസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തി ലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.












