മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ ഗുരുതര ആരോ പണങ്ങള്‍. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിര ണ്‍ എന്നയാള്‍ തന്നെ സമീപിച്ചതായി സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു
കൊച്ചി: മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണ ങ്ങള്‍. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ ത ന്നെ സമീപിച്ചതായി സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താ ന്‍ വന്നത്. ഇന്നു രാവിലെ 10 മണിയ്ക്കകം ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാ തം ഉണ്ടാകുമെന്ന് അന്ത്യശാസനം നല്‍കിയെന്നും ഹര്‍ജിയില്‍ സ്വപ്ന പറയുന്നു.
മുഖ്യമന്ത്രിയും കുടുംബവും സാമൂഹിക വിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനത്തില്‍ ഏര്‍ പെട്ടുവെന്നും സ്വപ്ന ആരോപിച്ചു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ.ടി ജലീല്‍, പി ശ്രീരാമക്യ ഷ്ണന്‍. നളിനി നെറ്റോ, ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. യുഎഇ കോണ്‍സുലേ റ്റില്‍ നിന്നുള്ള ആവശ്യങ്ങള്‍ക്കായി തന്നെ ഇവര്‍ ഉപയോഗപെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. കസ്റ്റംസിന് നേരത്തെ സമാനമായ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റിയും കസ്റ്റം സിനെ അറിയിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് ഇത് അന്വേഷിച്ചില്ലെന്നും സ്വപ്ന ആരോപിച്ചു. ജാമ്യത്തി ലിറങ്ങിയ ശേഷം മുഖ്യമന്ത്രിക്കെതിരെ ഒന്നും സംസാരിക്കരുതെന്ന് തന്നെ ഭീഷണിപ്പെടുത്തിയെ ന്നും സ്വപ്ന മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്ടെ തന്റെ ഓഫീസിലെത്തിയാണ് ഷാജി കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടു ത്തിയത്. ഷാജി സംസാരിച്ച ശബ്ദരേഖ തന്റെ പക്കലുണ്ട്. ഉത്തര്‍പ്ര ദേശ് രജിസ്ട്രേഷനിലുള്ള ടൊ യോട്ട കാറിലാണ് ഷാജി എത്തിയത്. മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും അടു ത്ത ബന്ധമുള്ളയാളാണ്. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കു ന്നുണ്ടെന്ന് ഇയാള്‍ പരിചയപ്പെടുത്തിയെന്ന് സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ആര്‍എസ്എസിന്റെയും ബിജെപിയുടേയും പ്രേരണയാലാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു മൊഴി നല്‍കിയതെന്ന് തിരുത്തിപ്പറയണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം പോ സ്റ്റ് ചെയ്യണം. അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. ഇപ്പോഴുള്ള കേസുകളില്‍ ദീര്‍ ഘകാലം ജയിലില്‍ കിടക്കേണ്ടി വരും. പുറം ലോകം കാണില്ല. അനുസരിച്ചില്ലെങ്കില്‍ പത്തുവയസ്സു ള്ള മകന്‍ ഒറ്റക്കായി പോകുമെന്നും ഭീഷണിപ്പെടുത്തി.