വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അ ധ്യാപകന് സസ്‌പെന്‍ഷന്‍.മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെതി രെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ട ന്നൂ ര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാ വായ അധ്യാപകന് സസ്‌പെന്‍ഷന്‍. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെതി രെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഫര്‍സിന് മജീദിന് എതിരെ ഇന്ന ലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഫര്‍സിനെ 15 ദി വസത്തേ ക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേ ധം ഉണ്ടായ ഉടനെത്തന്നെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഫര്‍സിന്റെ സര്‍വീസ് ബുക്ക്, ഹാജര്‍ രജിസ്റ്റര്‍ തുടങ്ങിയവ പരിശോധിക്കുമെന്നും വേണ്ടി വന്നാല്‍ സസ്‌പെന്‍ഷന്‍ നീട്ടുമെന്നും ഡിഡിഇ പറഞ്ഞു.
ഇതിനിടെ ഫര്‍സിനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപെട്ട് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്‌കൂളിലേക്ക് രാവിലെ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സ്‌കൂളിന് മുന്നില്‍ പൊലീ സ് തടഞ്ഞു. എന്നാല്‍ ഫാര്‍സിന്റെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് ത ന്നെ ഏതെങ്കിലും തരത്തിലുള്ള വകുപ്പ്തല നടപടിക്ക് സാധ്യത ഇല്ലെന്നുമാണ് വിവരം.
ഇന്നലെ വൈകീട്ട്, മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാ നത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എ ന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി സുനീത് കുമാര്‍ ഒളിവിലാണ്.