തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വര്‍ണ ക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനു മെതിരെ ആരോപണങ്ങളു ന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരു ന്നതെന്ന് സ്വപ്ന
തിരുവനന്തപുരം: തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെ തിരെ ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളി വായി ഫോണ്‍ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായി രുന്നു ഭീഷണി. അല്ലാത്തപക്ഷം തന്നെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറയു ന്നത്. ഭീഷണി കോള്‍ ലഭിച്ചെന്ന് കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതായും സ്വപ്ന സുരേഷ് വ്യക്തമാ ക്കി. ഇഡിക്ക് മൊഴി നല്‍കുന്നത് തടസ്സപ്പെടു ത്താനാണ് ശ്രമമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോള്‍ വിളിക്കുന്നയാള്‍ പേരും വിലാസ വും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. മരട് അനീഷ് എന്ന ആളുടെ പേരിലാണ് ഭീഷണി സന്ദേ ശം ലഭിച്ചത്. കെ ടി ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയയാള്‍ ഫോണില്‍ പറഞ്ഞതെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.











