ചട്ടങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സര്‍വ്വകലാ ശാല യുടെ മലയാളം മഹാനിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ചതെന്നാണ് സമരക്കാരു ടെ ആരോപണം
തിരുവനന്തപുരം : കേരള സര്‍വകലാശാല മലയാളം മഹാനിഘണ്ടു എഡിറ്ററുടെ നിയമനം ക്രമ വിരുദ്ധമെന്നാരോപിച്ച് ഡോ. പൗര്‍ണമി മോഹനനെതിരെ കെഎസ്യു പ്രതിഷേധം. ചട്ടങ്ങള്‍ ലം ഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സര്‍വകലാശാലയുടെ മലയാളം മഹാനിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. യോഗ്യത വി ജ്ഞാപനം തിരുത്തിാണ് നിയമനം നടത്തിയതെന്ന് ആരോപിച്ച് വിസര്‍വകലാശാല ലെക്സിക്കന്‍ വ കുപ്പിലെ ഡോ. പൂര്‍ണിമയുടെ കാബിനില്‍ കെഎസ്യു പ്രതിഷേധിച്ചു. ചട്ടവിരുദ്ധ മായി സംസ്‌കൃത അധ്യാപികയെ മലയാളം നിഘണ്ടുവിന്റെ എഡിറ്ററാക്കി എന്നാണ് കെഎസ്യു ആരോപണം.
വിജ്ഞാപനത്തില്‍ നിശ്ചയിക്കപ്പെട്ട ബിരുദയോഗ്യതകളോടൊപ്പം സംസ്‌കൃത ഭാഷാ ഗവേഷണ ബിരുദവും കൂട്ടിച്ചേര്‍ത്തതാണ് ആരോപണത്തിന് കാരണം. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദ ങ്ങ ള്‍ക്ക് വഴങ്ങിയാണ് സര്‍വകലാശാല നിയമനം നടത്തിയതെന്ന് തെളിയിക്കുന്ന തെളിവുകളാണെന്ന് സമരക്കാര്‍ പറഞ്ഞു.
മലയാള ഭാഷയില്‍ ഉന്നത പ്രാവിണ്യവും ഗവേഷണ ബിരുദവും പത്തു വര്‍ഷത്തെ മലയാള അദ്ധ്യ പന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ നേരത്തെയുള്ള യോഗ്യത. ഇത് തിരുത്തിയാണ് സംസ്‌കൃതം കൂടി ചേര്‍ത്തിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
അതേസമയം സംസ്‌കൃത അധ്യാപികയെ മലയാളം നിഘണ്ടുവാഭാഗം എഡിറ്ററാക്കിയത് സംബ ന്ധിച്ച് മറുപടി പറയേണ്ടത് സര്‍വകലാശാലയാണെന്ന് ഡോ.പൂര്‍ണിമ പറഞ്ഞു. സര്‍വകലാശാല വിജ്ഞാപനം കണ്ടിട്ടാണ് അപേക്ഷിച്ചത്. എന്നെ നിയമിച്ചത് സര്‍വകലാശാലയാണ്. സര്‍ക്കാരു മായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആളാണ് ഭര്‍ത്താവ് എന്നത് കൊണ്ട് ഭാര്യക്ക് ജോലി ചെയ്യാന്‍ പാടില്ല എന്നാണോ എന്നും ഡോ. പൂര്‍ണിമ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി യായ ആര്‍ മോഹനനാണ് ഡോ. പൗര്‍ണമിയുടെ ഭര്‍ത്താവ്.