
സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് മൂന്ന് ലക്ഷത്തിലധി കം രൂപ തട്ടിയെടുത്ത കേസില്‍ ഒളി വിലായിരുന്ന പ്രതി പിടിയില്‍. കൊല്ലം പള്ളിക്കുന്ന് തെക്കേ തില്‍ ആനി രാജേന്ദ്രനെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്
തൃശൂര്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് മൂന്ന് ലക്ഷത്തിലധികം രൂപ ത ട്ടിയെടുത്ത കേസി ല്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. കൊല്ലം പള്ളിക്കുന്ന് തെ ക്കേതില്‍ ആനി രാജേ ന്ദ്രനെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
2021 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് തവണകളിലായി മുക്ക് പണ്ടം പണയം വെച്ച് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെ യ്തതറിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇവരെ കൊരട്ടിയില്‍ വെച്ചാണ് പിടികൂടിയത്.
പ്രതിക്കെതിരെ തൃശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലുകളിലും സമാനമായ രീതിയില്‍ നിരവ ധി കേസുകള്‍ നിലവിലുണ്ട്. ഇവരെ അറസ്റ്റു ചെയ്തതറിഞ്ഞ് നിര വധി സ്വര്‍ണപണയ ധനകാര്യ സ്ഥാപന ങ്ങള്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ ഡ് ചെയ്തു.










