ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടിയില്‍. ബംഗ ളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്
കോഴിക്കോട് : ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസില്‍ കൊടിയത്തൂര്‍ പഞ്ചായ ത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടിയില്‍. ബംഗളൂരുവി ല്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു അന്വേഷണ സംഘം ബംഗളൂരുവിലെത്തി പ്രതിയെ പൊക്കിയത്. പ്രതിയെ ഉടന്‍ കോഴിക്കോട്ടേ ക്ക് കൊണ്ടുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖ മാനേജരുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബാബു പൊലുകുന്നത്തിനെ കൂടാതെ ദലിത് കോണ്‍ഗ്രസ് ജി ല്ലാ സെക്രട്ടറി മാട്ടുമുറിയിലെ വിഷ്ണു കയ്യൂ ണമ്മല്‍, സഹപ്രവര്‍ത്തകന്‍ മാട്ടുമുറി സ്വദേശി സന്തോഷ്, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവരും കേ സില്‍ പ്രതികളാണ്.
ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നര ലക്ഷം രൂപയാണ് വൈസ് പ്രസിഡ ന്റ് തട്ടിയത്. പ്രതികളെല്ലാം ചേര്‍ന്ന് മൊത്തം 27.60 ലക്ഷം രൂപയാ ണ് തട്ടിയെടുത്തത്. ബങ്ക് ഹെഡ് ഓഫീ സില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തിയത്. പണയം വച്ച മുക്കുപണ്ടം പൊലീസ് കസ്റ്റ ഡിയിലെടുത്തിരുന്നു. ബാ ബുവിന്റെ കൂട്ടുപ്രതികളായ വിഷ്ണുവും സന്തോഷും പെരുമണ്ണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ റിമാന്‍ഡിലാണ്. നിരവധി ബാങ്കുകളില്‍ ഇവര്‍ സമാനമായ തട്ടിപ്പു കള്‍ നടത്തിയതായി സൂചനയുണ്ട്. നിലവില്‍ മൂന്ന് ബാങ്കുകളില്‍ നടത്തിയ തട്ടിപ്പാണ് പുറത്തുവന്നത്.










