ബ്രിന്ദ കാരാട്ട്
ഡൽഹി : മുകേഷ് എം എ ൽ എ സ്ഥാനം രാജി വെക്കണമെന്ന് സി പി എം പോളിറ്റ് ബുറോ അംഗം ബ്രിന്ദ കാരാട്ട്. ലൈംഗിക അതിക്രമ കേസുകളിൽപ്പെട്ട കോൺഗ്രസ് എം എ ൽ എ മാരായ എ വിൻസെന്റ്, എൽദോ കുന്നപ്പള്ളി എന്നിവർ ഇപ്പോഴും എം എൽ എ മാരായി തുടരുന്നു എന്ന കാരണം പറഞ്ഞു സി പി എം എം എൽ എ തുടരേണ്ടതില്ലന്നും കോൺഗ്രസ്സിന്റെ ധാർമ്മിക്കതയല്ല ഇടതു പക്ഷത്തിന്റേത് എന്നും സി പി എം വെബ്സൈറ്റിൽ എഴുതിയ കുറിപ്പിൽ അവശ്യപ്പെട്ടു.
എൽദോ കുന്നപ്പള്ളിക്കെതിരെ ബലാൽ സംഗകേസിൽ കോടതി കുറ്റപത്രം സമർപ്പിചിട്ടും കോൺഗ്രസ് അദ്ദേഹത്തെ എം എൽ എ ആയി തുടരാൻ അനുവദിച്ചിരുന്നു.നേരത്തെ ഐസ് ക്രീം പാർലർ കേസിൽ പി. കെ കുഞ്ഞാലി കുട്ടിക്കെതിരെ കേസ് വന്നപ്പോഴും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസ് വന്നപ്പോഴും അവർ എം എൽ എ സ്ഥാനം രാജി വെച്ചിരുന്നില്ല.