പൊലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ നിയമാനുസൃതമായ വ്യവസ്ഥകള്‍ പ്രകാരം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി മുംബൈ പോലീസ് കമ്മീഷണറുടെ ഓഫീസ് ഉത്തരവിറക്കി
മുംബൈ : വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്ന് പുറത്താക്കി. സച്ചിന്‍ വാസെയെ നിയമാനുസൃതമായ വ്യവസ്ഥകള്‍ പ്രകാരം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി മുംബൈ പോലീസ് കമ്മീഷണറുടെ ഓഫീസ് ഉത്തരവിറക്കി.
സംഭവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് സച്ചിന്‍ വാസെയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ അംബാനിയുടെ വീടിന് സമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയില്‍ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിന്‍ വാസെയാണ്. പിന്നീടാണ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും തുടര്‍ന്ന് എന്‍.ഐ.എയ്ക്കും കൈമാറുന്നത്.
ഈ വര്‍ഷം ആദ്യം മുകേഷ് അംബാനിയുടെ മുംബൈയിലെ ബഹുനില വീടിന് സമീപം ഉപേ ക്ഷിക്കപ്പെട്ട കാറിനുള്ളില്‍ നിന്ന് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തിയിരുന്നു. തുടര്‍ന്ന് വാസെ യുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 62 വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുന്‍ ഉദ്യോഗസ്ഥനെതിരെ തെളിവുകള്‍ ലഭിച്ചതായി ദേശീയ കുറ്റാന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സൂ ഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസിലും വാസേ പ്രതിയാണ്. മാര്‍ച്ചില്‍ വാഹനം നഷ്ടപ്പെട്ടുവെന്ന് ഹിരന്‍ അവകാശപ്പെട്ട ദിവസം വാസേയും ഹിരനും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷ ണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. കാര്‍ കാണാതാകുന്നതിന് മുമ്പ് മാസങ്ങളായി വാസേ കാര്‍ ഉപ യോഗി ച്ചിരുന്നുവെന്നും ഭര്‍ത്താവിന്റെ മരണത്തില്‍ മുന്‍ ഉദ്യോഗസ്ഥനെതിരെ ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു.