ഇഐഎസ് തിലക(മുബൈ തിലകന്‍)ന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍. അഞ്ച് പതിറ്റാണ്ടോളം നി റഞ്ഞുനിന്ന മുംബൈയിലെ ജീവിതത്തില്‍ സ്വന്തം രചനകളെ കുറിച്ച് ഒരിക്കലും വാചാലനാകാത്ത എഴുത്തുകാരന്‍.സുഹൃത്ത് വലയം നിധികണക്കേ കാത്തുസൂ ക്ഷിച്ച അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ സുഹൃത്തുക്കള്‍ പുതുക്കി
മുംബൈ : മുംബൈ സാഹിത്യത്തില്‍ ഒരു കാലഘട്ടത്തിന്റെ ഘനഗംഭീര ശ ബ്ദമായിരുന്ന ഇഐഎസ് തിലക(മുബൈ തിലകന്‍)ന്റെ ഓര്‍മദിനം പുതു ക്കി മലയാളികള്‍. കവി, ചിന്തകന്‍, പത്രാധിപര്‍, സംഘാടകന്‍,വാഗ്മി, ഇടതു പക്ഷ രാഷ്ട്രീയ സാംസ്‌കാരിക വിമര്‍ശകന്‍, പ്രഭാഷകന്‍ തുടങ്ങി മുംബൈ യിലെ സാംസ്‌കാരിക ചലനങ്ങളില്‍ സൗമ്യ സാമിപ്യം ആയിരുന്നു ഇഐ എസ് എന്ന് അറിപ്പെടുന്ന തിലകേട്ടന്‍.
സാംസ്‌കാരിക നിര്‍മിതികളും ഗൗരവതരമായ രാഷ്ട്രമീമാംസയും ജീവ സ്പര്‍ ശിയായി പരിവര്‍ത്തനപ്പെടുത്തിയത് തിലകനാണ്. കഥയും കവിതയും സാ ഹിത്യവും എല്ലാം ജീവസ്പര്‍ശം ആവണം എന്നും അവ അടിസ്ഥാനപരമായി ഭൂമിയിലെ ജൈവ സന്ധാരണങ്ങളെ നിര്‍ധാരണം ചെയ്യുന്നത് ആവണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്ന മഹ ത് വ്യക്തിത്വമായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന മുംബൈയിലെ ജീവിതത്തില്‍ സ്വന്തം രചനകളെ കുറിച്ച് ഒരിക്കലും വാചാലനാകാത്ത എഴുത്തുകാരന്‍. സുഹൃത്ത് വലയം നിധികണ ക്കേ കാത്തുസൂക്ഷിച്ച അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ സുഹൃത്തുക്കള്‍ പുതുക്കി.
തിലകന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം മാട്ടുംഗ കേരള ഭവനത്തില്‍ അദ്ദേഹത്തിന്റെ കുടും ബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യന്മാരും അടങ്ങിയ സദസില്‍ ആചരിച്ചു. അദ്ദേഹത്തി ന്റെ വേര്‍പാട് സൃഷ്ടിച്ച ആഘാതം ഒരു വര്‍ഷത്തിനു ശേഷവും സുഹൃത്തുക്കളില്‍ പ്രക ടമാ യിരുന്നു. ഇഎ സ്നോടൊപ്പം ദീര്‍ഘകാലം ഡെക്കോറ എന്ന തീവ്ര ഇടതു നിലപാട് മുന്നോ ട്ടു വെച്ച സാംസ്‌കാരിക സംഘടനയില്‍ പ്രവര്‍ത്തിച്ച പി എന്‍ സനാതനന്‍ സ്വാഗതം പറഞ്ഞു.
തിലകനൊപ്പം സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച ഉഴവൂര്‍ ശശി അധ്യക്ഷത വഹിച്ചു. തിലകന്റെ വ്യക്തിത്വത്തെയും കാലഘട്ടത്തെയും സാഹിത്യ സംഭാവനകളെയും സുഹൃത്തുക്കളുടെ ഓര്‍ മകളെയും ആഴത്തില്‍ രേഖപ്പെടുത്തിയ ‘ഇഐഎസ് തിലകനെന്ന ഓര്‍മ്മപുസ്തകം’ അദ്ദേഹത്തി ന്റെ ഭാര്യ വിജയല ക്ഷ്മി, നോവലിസ്റ്റ് ബാലകൃഷ്ണന്‍, ഗോപീകൃഷ്ണന്‍,സജി എബ്രഹാം, പി ബി ഋഷികേശന്‍ എ ന്നിവര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു.
‘കവിതയും സര്‍ഗാത്മക പ്രതിരോധവും ‘എന്ന വിഷയത്തില്‍ പി എന്‍ ഗോപീകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് തിലകന്റെ ജീവിതത്തെയും സര്‍ഗ സംഭാവനകളെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയുംപറ്റി സജി എബ്രഹാം, നോവലിസ്റ്റ് ബാലകൃഷ്ണന്‍, പി ബി ഋഷികേശന്‍, പി ആര്‍ കൃഷ്ണന്‍, കെ രാജന്‍ എന്നിവര്‍ അനുസ്മരിച്ചു. തിലകന്റെ കവിത സ്റ്റാലിന ആലപിച്ചു.തിലകന്റെ മകള്‍ ദീപ്തി വിജയന്‍ നന്ദി പറഞ്ഞു.