മിസോറം ബിജെപി എംഎല്‍എയെ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവി ന് ശിക്ഷ. പത്ത് വര്‍ഷം മുമ്പുള്ള അഴിമതി കേസില്‍ ബുദ്ധധന്‍ ചക്മ എംഎല്‍എ ക്കും മറ്റ് 12 പേര്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്. ഓരോരുത്തരും 10,000 രൂപ പിഴ യ ട =ക്കുകയും വേണം
ഐസ്വാള്‍ : മിസോറം ബിജെപി എംഎല്‍എയെ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിന് ശി ക്ഷ. പത്ത് വര്‍ഷം മുമ്പുള്ള അഴിമതി കേസില്‍ ബുദ്ധധന്‍ ചക്മ എം എല്‍എക്കും മറ്റ് 12 പേര്‍ക്കുമാ ണ് കോടതി ശിക്ഷ വിധിച്ചത്. ഓരോരുത്തരും 10,000 രൂപ പിഴയടക്കുകയും വേണം.
ചക്മ സ്വയംഭരണ ജില്ലാ സമിതിയിലെ ചീഫ് എക്സിക്യൂട്ടീവ് അംഗം ബുദ്ധ ലില ചക്മ, രണ്ട് എക്സിക്യൂട്ടീവ് അംഗങ്ങള്‍,മൂന്ന് മുന്‍ സിഇഎമ്മുമാര്‍ എന്നിവരും ശിക്ഷി ക്കപ്പെട്ടവരില്‍ പെടുന്നു. എല്ലാവരും ചക്മ സമുദായത്തില്‍ പെട്ടവരാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 137.10 ലക്ഷം രൂപയില്‍ തിരിമറി നട ത്തിയതാണ് കേസ്.
ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ പ്രസിഡന്റുമായ വന്‍ലാഹ്‌മുവാകയുടെ പരാതിയിലാണ് അന്വേഷണം നടന്നത്. നേരത്തേ കോണ്‍ഗ്രസി ലായിരുന്നു ബുദ്ധധന്‍ ചക്മ. മന്ത്രി യായിരിക്കെ 2017ല്‍ രാജിവെക്കുകയും പിന്നാലെ ബിജെപിയില്‍ ചേരുകയുമായിരുന്നു. ബിജെപി ടിക്കറ്റില്‍ എംഎല്‍എ ആയതോടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിലെ 40 അംഗ നിയമസഭയിലെ ഏക ബി ജെ പി അംഗവുമായി.