അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗവേ ഷണ മേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇ ന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികി ത്സാരംഗത്ത് ഒരുപാട് അവസരങ്ങളുണ്ടാവാന്‍ ഇത് കാരണമാകും.ആ സ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആ സാദ് മൂപ്പന്‍ പറഞ്ഞു.
കൊച്ചി: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സ്‌കൂളുമായി ധാരണാപത്രം ഒപ്പുവച്ച് ആസ്റ്റര്‍ മെഡ്സിറ്റി.വിദ്യാഭ്യാസപരമായും ശാസ്ത്രീയപരമായും ആഗോളതലത്തില്‍ ഒട്ടനവധി മുന്നേറ്റങ്ങള്‍ക്ക് ഈ സഹകരണം വഴിയൊരുക്കും.
‘യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ മെഡിക്കല്‍ സ്‌കൂളുമായി ധാരണാപത്രം ഒപ്പുവെക്കുന്നതില്‍ അതിയാ യ സന്തോഷമുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗ വേഷണമേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികിത്സാരംഗത്ത് ഒരുപാട് അവസ രങ്ങളുണ്ടാവാന്‍ ഇത് കാരണമാകും.’ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക നും, ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍ ഭാവി ഡോക്ടര്‍മാര്‍ക്കായുള്ള ആദ്യ മെഡിക്കല്‍ സ്‌കൂള്‍ അമേരിക്കയില്‍ ആരംഭി ച്ച സ്ഥാപനമാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റി. ഈ സഹകരണത്തിന്റെ ഭാഗമായി പരസ്പര സഹകരണ ത്തോടെ സിമ്പോസിയങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ നടത്തും. അധ്യാപക വിദ്യാര്‍ത്ഥി കൈ മാറ്റത്തിനുമുള്ള അവസര ങ്ങളും അന്താരാഷ്ട്രതലത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനങ്ങ ള്‍ക്കും ഈ സംയുക്ത ധാരണാപത്രത്തിലൂടെ വഴിയൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.













