മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അ ക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. സ്ഥാപനത്തിനെതിരെ നിര്‍ബന്ധിത മതപരി വര്‍ത്തനത്തിന് കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി
കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗ ണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. സ്ഥാപനത്തിനെതിരെ നിര്‍ ബന്ധിത മതപരിവര്‍ത്തനത്തിന് കേ സെടുത്തതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം പുറത്തറിയിച്ചത്.’ക്രിസ്മസ് ആഘോഷ വേള യില്‍ മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടു കള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നീക്കം ഞെട്ടിച്ചു. 22,000 രോഗികളെയാണ് ഇത് ബാധിക്കുക. ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. ഭക്ഷണവും മരുന്നുമില്ലാത്ത അവസ്ഥയിലാണ് അവര്‍. നിയമ മാണ് പ്രധാനമെങ്കിലും മനുഷ്യത്വപരമായ പ്രവൃത്തികളില്‍ വീട്ടുവീഴ്ച പാടില്ലെന്നും മമത ട്വീറ്റ് ചെയ്തു.
മതവികാരം വ്രണപ്പെടുത്തല്‍, നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമ ത്തിയാണ് മിഷനറീസ് ഓഫ് ചാരിറ്റിയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. മതപരിവര്‍ ത്തനത്തിന് പുറമെ ഇവിടെ താമസിക്കുന്ന യുവതികളെ ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നുവെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഗുജ റാത്ത് പൊലീസ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പെണ്‍കുട്ടികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിച്ചു
മിഷനറീസ് ഓഫ് ചാരിറ്റിയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ അടക്കം മറ്റ് മതക്കാരായ പെണ്‍കുട്ടി കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കു കയും മതപരിവര്‍ ത്തനം നടത്തുന്നുവെന്നുമായിരുന്നു പരാതി. ഈ വര്‍ഷം ഫെബ്രുവരി 10നും ഡിസംബര്‍ ഒന്‍ പതിനുമിടയിലാണ് ഇവരെ മതപരിവര്‍ത്തനത്തിന് ഇരയാക്കിയത്.