തൊഴിലാളികള്‍ക്ക് മിനിമം കൂലി കൊടുക്കണ്ട എന്നതിന് സ്റ്റേ വാങ്ങിയിട്ടുണ്ട് എന്ന് അഹങ്കരിക്കു ന്ന കിറ്റെക്‌സ് എം.ഡി സാബു എം ജേ ക്കബിന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ മനസ്സി ല്ലെ ന്ന് പിടി തോമസ് എംഎല്‍എ
കൊച്ചി: തൊഴിലാളികള്‍ക്ക് മിനിമം കൂലി കൊടുക്കണ്ട എന്നതിന് സ്റ്റേ വാങ്ങിയിട്ടുണ്ട് എന്ന് അഹ ങ്കരിക്കുന്ന കിറ്റെക്‌സ് എം.ഡി സാബു എം ജേ ക്കബിന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ മന സ്സില്ലെന്ന് പിടി തോമസ് എംഎല്‍എ. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഭരണഘടന അനുശാസിക്കു ന്ന നിയമവാഴ്ചയുടെ തലത്തെ ഭയപ്പെടുന്നത് സാബു ജേക്കബിന്റെ കാപട്യത്തിന്റെ പ്രത്യക്ഷമായ തെളിവാണെന്നും പിടി തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
250 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം നിയമാനുസൃതം പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞാല്‍ 10000 പേരുടെ തൊഴില്‍ കളയുന്ന ആളാണ് പി ടി തോമസ് എന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. ഞാന്‍ 100% ഇപ്പോഴത്തെ ജനങ്ങളെയും ഭാവി തലമുറയെയും കണ്ടുകൊണ്ട് സത്യസന്ധമായി ഉ ന്നയിച്ച ആരോപണങ്ങള്‍ ആണ്. അതിന്റെ പേരില്‍ എത്ര ചീത്ത കേട്ടാലും എത്ര ആക്ഷേപം ഏറ്റു വാങ്ങേണ്ടി വന്നാലും നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കും.
ഗുരുതരമായ രാസ മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഒരു കമ്പനി അവിടെ റിവേഴ്‌സ് ഓസ്‌മോസിസ് സി സ്റ്റം സ്ഥാപിച്ച് ഇസഡ് എല്‍ ഡി സിസ്റ്റം നടപ്പാക്കണമെന്നുള്ളത് രാജ്യത്തെ നിയമമാണ്. അത് ചൂ ണ്ടി കാണിച്ചാല്‍ ആ നിയമം നടപ്പിലാക്കണം എന്ന് പറയാന്‍ നീ ആര് എന്ന് പണത്തിന്റെ അഹങ്കാ രം കൊണ്ട് വെല്ലുവിളിച്ചാല്‍ എന്ത് സംഭവിച്ചാലും അത്തരം അഹങ്കാരങ്ങള്‍ ചോദ്യം ചെയ്തിരിക്കും- പിടി തോമസ് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജോലിക്കാര്‍ക്ക് മിനിമം വേജ് കൊടുക്കണ്ട എന്നതിന് ഞാന്‍ സ്റ്റേ വാങ്ങിയിട്ടുണ്ട് എന്ന് അഹങ്കരി ക്കുന്ന ഒരു മുതലാളിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ മനസ്സില്ല.
ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ചയുടെ തലത്തെ ഭ യപ്പെടുന്നത് ഇദ്ദേഹത്തിന്റെ കാപട്യത്തിന്റെ പ്രത്യക്ഷമായ തെളിവാണ്.
250 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം നിയമാനുസൃതം പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞാല്‍ 10000 പേരുടെ തൊഴില്‍ കളയുന്ന ആളാണ് പി ടി തോമസ് എന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ.
ഞാന്‍ 100% ഇപ്പോഴത്തെ ജനങ്ങളെയും ഭാവി തലമുറയെയും കണ്ടുകൊണ്ട് സത്യസന്ധമായി ഉന്ന യിച്ച ആരോപണങ്ങള്‍ ആണ്. അതിന്റെ പേരില്‍ എത്ര ചീത്ത കേട്ടാലും എത്ര ആക്ഷേപം ഏറ്റുവാ ങ്ങേണ്ടി വന്നാലും എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കും. കാരണം, വളരെ ഗുരുതരമായ രാസ മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഒരു കമ്പനി അവിടെ റിവേഴ്‌സ് ഓസ്‌മോസിസ് സിസ്റ്റം സ്ഥാപിച്ച് ഇസ ഡ് എല്‍ ഡി സിസ്റ്റം നടപ്പാക്കണമെന്നുള്ളത് രാജ്യത്തെ നിയമമാണ്. അത് ചൂണ്ടി കാണിച്ചാല്‍ ആ നിയമം നടപ്പിലാക്കണം എന്ന് പറയാന്‍ നീ ആര് എന്ന് പണത്തിന്റെ അഹങ്കാരം കൊണ്ട് വെല്ലുവി ളിച്ചാല്‍ എന്ത് സംഭവിച്ചാലും അത്തരം അഹങ്കാരങ്ങള്‍ ചോദ്യം ചെയ്തിരിക്കും.