കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെ ടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. രാജ്യ ത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാര മുള്ള നിയന്ത്രണങ്ങള്‍ ഇനി വേണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ദുരന്ത നിവാരണ നിയമ പ്ര കാരമുള്ള നടപടികള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ ക്ക് നിര്‍ദേശം. രാജ്യത്ത് കോവിഡ് കേ സുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഇനി വേ ണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴി വാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ ഒഴിവാക്കുന്നതോടെ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂ ഹിക അകലം പാലിക്കാതിരിക്കല്‍ തുടങ്ങിവയ്ക്ക് പൊലീസ് കേസെടുക്കുന്നതും അവസാനിപ്പിക്കും. ഇതി നായി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും.
സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഏതെല്ലാം തരത്തില്‍ മാറ്റം വരുത്താമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും തീരുമാനമെ ടുക്കാം.അതേസമയം മുന്‍കരുതലിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ല തെന്നും ആഭ്യന്തരമന്ത്രാല യം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുതി യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്ര ട്ടറിമാര്‍ക്ക് കത്തയച്ചു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സര്‍ക്കാ ര്‍ തീരുമാനം.കോവിഡ് മഹാമാരിയെ നേരിടാന്‍ 2020 മാര്‍ച്ച് 24നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണ നിയമപ്രകാരം പൗരന്മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നത്.










