ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും
റിയാദ് : സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ ഒമ്പതിനും ബലിപ്പെരുന്നാള്‍ ജൂലൈ ഒമ്പതിനും ആയിരിക്കുമെന്ന് മതകാര്യ വകുപ്പ് അറിയിച്ചു.
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം വെള്ളിയാഴ്ചയാണ് ഇക്കുറി വരുന്നതെന്ന പ്രത്യേകതയും ഉണ്ട്. ശനിയാഴ്ചയാണ് ബലിപ്പെരുന്നാള്‍.
ജൂലൈ ഏഴിന് ഹജ്ജ് ചടങ്ങുകള്‍ ആരംഭിക്കും. ജൂലൈ 12 ന് ചടങ്ങുകള്‍ അവസാനിക്കും.
ബുധനാഴ്ച വൈകീട്ട് സൗദി തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.
സൗദി അറേബ്യക്കു പുറമേ ഒമാനിലും മാസപ്പിറവി കണ്ടതായി ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.











