ഗള്‍ഫില്‍ ഇന്നും ചന്ദ്രോദയം ദൃശ്യമാകാതിരുന്നതിനാല്‍ ശവ്വാല്‍ ഒന്ന് തിങ്കളാഴ്ചയാകും.
റിയാദ് : റമദാന്‍ മുപ്പത് ദിവസവും പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി മെയ് രണ്ട് തിങ്കളാഴ്ചയാകുമെന്ന് ചാന്ദ്ര നിരീക്ഷണ സമിതി അറിയിച്ചു.
ശനിയാഴ്ചയും പെരുന്നാള്‍ പിറ ദൃശ്യമാകാത്തതിനാലാണ് റമദാന്‍ മാസം മുപ്പതു ദിവസവും പൂര്‍ത്തിയാക്കി അടുത്തമാസമായ ശവ്വാല്‍ മാസപ്പിറവി.
മെയ് ഒന്ന് റമദാനിലെ അവസാന ദിവസമാകുമെന്ന് സൗദി ചാന്ദ്ര നിരീക്ഷണ സമിതി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ സൗദി എന്നിവടങ്ങളില്‍ മാസപ്പിറവി ദൃശ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .











