ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി അറിയിച്ചു
കോഴിക്കോട് : വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോ ഷിക്കും. ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി അറിയിച്ചു.
ഇതോടെ റമദാന്‍ മുപ്പതും പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും കേരളത്തില്‍ ചെറിയ പെരുന്നാള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്ക ണം പെരുന്നാള്‍ ആഘോഷമെന്ന് കര്‍ശന നിര്‍ദേശ മുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ഥനാ സന്ദേശവുമായാണ് ചെറിയ പെരു ന്നാള്‍ എത്തുന്നത്. കൊവിഡ് ആഘോഷത്തിന് മങ്ങലേല്‍പ്പിക്കുമെങ്കിലും നിര്‍ബന്ധ ദാനധര്‍ മമായ ഫിത്വര്‍ സകാത്ത് കൊടുത്തുകൊണ്ടാണ് വിശാസികള്‍ പെരുാളിനെ വരേവേല്‍ക്കുന്നത്. വീടകങ്ങള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകും.
ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ചെറിയ പെരുാള്‍ നിസ്‌കാരം വീടുകളില്‍ നടക്കും. ഈദാഘോഷത്തോടൊപ്പം മഹാമാരിയില്‍ ദുരിതമനുഭവിക്കുവര്‍ക്കു വേണ്ടിയുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും വിശ്വാസികള്‍ സജീവമാകും.