വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് അനുമതി യുണ്ടാവുക
തിരുവനന്തപുരം : ശബരിമലയില്‍ മാസപൂജയ്ക്ക് 10,000 ഭക്തര്‍ക്ക് പ്രവേശനാനുമതി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്.
21-ാം തിയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശന അനുമതിയുള്ളത്. കര്‍ക്കിടകമാസ പൂജകള്‍ക്കായി ജൂലൈ 16 മുതലാണ് നട തുറന്നത്.ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് വ രെ പ്രവേശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് അ നുമതിയുണ്ടാവുക.
എ, ബി കാറ്റഗറിയില്‍ കൂടുതല്‍ ഇളവ് നല്‍കാനും തീരുമാനിച്ചു. എ, ബി കാറ്റഗറിയില്‍ ഇലക്ട്രോ ണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ ബര്‍ ഷോപ്പ് എന്നിവയും തുറക്കാം. എ, ബി കാറ്റഗറിയില്‍ സിനിമ ഷൂട്ടിങ്ങിനും അനുമതിയുണ്ട്. ഇവിടെയും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനത്തിന് അനുമതി.