ഈ മാസം ഏഴു തവണയാണ് ഇന്ധന വില വര്‍ധിച്ചത്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയാണ് നല്‍കേണ്ടത്. ഡീസലിന് 88. 83 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 92.15 രൂപയും ഡീസലിന് 88.08 രൂപയുമാണ്
തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലി ന് 26 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 94 കടന്നു.തലസ്ഥാ നത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയാണ് നല്‍കേണ്ടത്. ഡീസലിന് 88. 83 രൂപയായി. കൊച്ചിയി ല്‍ പെട്രോളിന് 92.15 രൂപയും ഡീസലിന് 88.08 രൂപയുമാണ്.
ഈ മാസത്തില്‍ ഏഴു തവണയാണ് ഇന്ധന വില വര്‍ധിച്ചത്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോ ള്‍ വില നൂറു കടന്നു. മഹാരാഷ്ട്ര, രാജസ്ഥാ ന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിട ങ്ങ ളിലാണ് നൂറു കടന്നത്.രണ്ടര ആഴ്ച തുടര്‍ച്ചയായി ഒരേ വിലയില്‍ തുടര്‍ന്നതിനുശേഷം മേയ് നാല് മുതലാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്.
നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇന്ധനവില വര്‍ ധനയ്ക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ വോട്ടെ ണ്ണി കഴിഞ്ഞതോടെ ദിവസേന വില കൂട്ടുക യാണ്. മെയ് നാല് മുതല്‍ തുടങ്ങിയ വര്‍ധനയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
രാജ്യത്തെ 130 കോടി ജനങ്ങള്‍ കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ച് കൊള്ള തുടരുക യാണെന്ന് കോണ്‍?ഗ്രസ് വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തീര്‍ന്നയുടനെ ഇന്ധന വില വര്‍ധിപ്പിച്ചത് ബി.ജെ.പിയുടെ കൊള്ളയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും അന്യായമായി വര്‍ധിപ്പിച്ച വില ഉടന്‍ പിന്‍വലിക്കണം. ജനങ്ങള്‍ക്ക് താങ്ങായി മാറേണ്ട നേരത്ത് സര്‍ക്കാര്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.











