മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത യും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ പി എം മറിയുമ്മ (99) അന്ത രിച്ചു. മാളിയേക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യല ത്തെ പള്ളിയില്‍ ഖബറടക്കം നടത്തി
കണ്ണൂര്‍ : മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാ സം നേടിയ വനിതയും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗ വുമായ പി എം മറിയുമ്മ (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖ ത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാളിയേക്കല്‍ വീട്ടില്‍ പൊതുദര്‍ശന ത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയില്‍ ഖബറടക്കം ന ടത്തി.
മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദാ യത്തില്‍ നിന്ന് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാ ളിയേക്കല്‍ മറിയുമ്മ. ഖിലാഫത്ത് സമരങ്ങളില്‍ ഭാഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായ പിതാവ് തന്നെയായിരുന്നു പ്രചോദനം. തലശ്ശേരി സേ ക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതു വരെ മറിയുമ്മ സ്‌കൂളില്‍ പോയിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും മുമ്പ് തന്നെ തനിക്ക് ചുറ്റുമുള്ള സ്ത്രീകളെ സാക്ഷരരാക്കാന്‍ മറിയുമ്മ മുന്നിട്ടിറങ്ങിയിരുന്നു. മറിയുമ്മ യുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും ഏറെ ആകര്‍ഷണീയമായിരുന്നു.
മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചി ച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചു നട ന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ട തെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേ ശത്തില്‍ പറഞ്ഞു.
ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗ മന മനസ്സ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവ രുടെ വേര്‍പാട് നാടിനെയും തലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ദുഃഖത്തിന്‍ പങ്കുചേരു ന്നതായി മുഖ്യമന്ത്രി പറഞ്ഞു.