മാലദ്വീപില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു. മാലിദീപ് തലസ്ഥാനമായ മാലെയിലാ ണ് ദാരുണമായ സംഭവം
മാലി: മാലദ്വീപില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു. മാലിദീപ് തലസ്ഥാനമായ മാലെയിലാണ് ദാരുണമായ സംഭ വം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായതാണ് അപകടത്തിന്റെ തീവ്രത വര്‍ ദ്ധിക്കാന്‍ കാരണം. ഏകദേശം നാല് മണിക്കൂര്‍ പരിശ്രമിച്ചിട്ടാണ് തീയണച്ചത്. കെട്ടിടത്തിന്റെ താഴ ത്തെ നിലയിലെ വാഹനങ്ങള്‍ നന്നാക്കുന്ന ഗ്യാരേജില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ജീവഹാനി സംഭവിച്ചത്.
മാലെയിലെ ജനസംഖ്യയില്‍ പകുതിയോളം ഇന്ത്യ,ബംഗ്ലാദേശ്,നേപ്പാള്‍,പാകിസ്താന്‍,ശ്രീലങ്ക തുട ങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപകട ത്തില്‍ ഇന്ത്യ ദു:ഖം രേഖപ്പെടുത്തുകയും അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കു ന്നുണ്ടെന്നും മാലിദീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി സംഭവത്തില്‍ അന്വേഷണം പു രോഗമിക്കുകയാണെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു.