പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്.വടിവാളില്‍ രക്തക്കറയും മുടിനാരിഴയും
പാലക്കാട്: കണ്ണന്നൂരില്‍ മാരകായുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതക്ക് സമീപം കണ്ണന്നൂരിലാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളില്‍ രക്തക്കറയും മുടിനാരിഴയും ഉണ്ട്.
ആയുധങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപേക്ഷിച്ചതാ ണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആയുധങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടു ത്തു.വാളില്‍ കണ്ടെത്തിയ മുടിനാരിഴയും രക്തവും സഞ്ജിത്തിന്റെതാണോ എന്ന് കണ്ടെത്താന്‍ ഇത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വെട്ടേറ്റു മരിച്ച തിന് പിന്നാലെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാര്‍ തൃശൂര്‍ ഭാഗ ത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കണ്ടെത്താന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.











