കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ സിപിഒ ഷിഹാബ് വി പിയെ ആണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്
കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഇടുക്കി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വണ്ടാന്‍പതാല്‍ സ്വദേശി പി വി ഷിഹാബിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കു ര്യാക്കോസ് ഉത്തരവിട്ടു.
പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബി ല്‍ നിന്നുണ്ടായതെന്ന് ഉത്തരവില്‍ പറയുന്നു. പൊലീസ് കേസെടുത്ത തിന് പിന്നാലെ ഒളിവില്‍ പോ യ ഷിഹാബിനു വേണ്ടി കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സെപ്തംബര്‍ 30ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും പത്തുകി ലോ മാമ്പഴം മോഷണം പോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യ ങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിഹാബാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതി നിടെയാണ് ഷിഹാബ് പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പ ഴമാണ് മോഷ്ടിച്ചത്.











