ഇന്നു പുലര്‍ച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
മലപ്പുറം: മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം.കുട്ടി (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചയോടെ കോഴിക്കോട് സ്വകാ ര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചി കിത്സയിലായിരുന്നു.
മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ ഗായകനായിരുന്നു വി.എം.കുട്ടി. പതിറ്റാ ണ്ടുകളായി മാപ്പിളപ്പാട്ട് രംഗത്ത് സജീവസാന്നിധ്യമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി സിനിമകളിലും പാടിയിട്ടുണ്ട്. 1972ല്‍ കവി പി ഉബൈദിന്റെ ആവ ശ്യപ്രകാരം കാസര്‍ഗോഡ് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയത് വിഎം കുട്ടി യാണ്.
ഉല്‍പ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മൂന്ന് സിനിമകള്‍ ക്കായി ഒപ്പന സംവിധാനം ചെയ്തു. ‘മാര്‍ക് ആന്റണി’ സിനിമയ്ക്കായി പാട്ടെഴുതിയിട്ടുണ്ട്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കി. സംഗീത നാടക അക്കാദമി പുരസ്‌കാരം അടക്കം നിര വധി അംഗീകാരങ്ങള്‍ വി. എം.കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
1935ല്‍ ഉണ്ണീന്‍ മുസ് ലിയാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി കൊണ്ടോട്ടിക്ക് സമീപം പുളിക്ക ലിലായിരുന്നു ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതി ന് ശേഷം 1957ല്‍ കൊളത്തൂരിലെ എ. എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി. 1985ല്‍ അധ്യപനരംഗത്ത് നിന്ന് വിരമിച്ചു. 1954ല്‍ കോഴിക്കോ ട് ആകാശവാണിയില്‍ മാപ്പിള പ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീ ട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957ല്‍ ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി ഇന്ത്യ യിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചു. ഓണപ്പാട്ട്, കുമ്മി പ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടന്‍ ഗാനശാഖയില്‍ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, സിനിമ, കാസറ്റു കള്‍ എന്നിവക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
എം.എന്‍. കാരശ്ശേരിയുമായി ചേര്‍ന്ന് ‘മാപ്പിളപ്പാട്ടിന്റെ ലോകം’ എന്ന കൃതി രചിച്ചിട്ടുണ്ട്. മാപ്പിളകലാ രംഗത്തെ സമഗ്ര സംഭാവനക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് (2020), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം നല്‍കി വി.എം കുട്ടിയെ ആദരിച്ചു.