മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

federation-of-indian-muslim-associations--in-kuwait-organized-an-iftar-gathering (1)

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബാഹ് മുഖ്യാതിഥിയായിരുന്നു.
രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം വളരെ വിശ്വസ്തതയുള്ളവരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തന്റെ കൂടെ കഴിഞ്ഞ 35 വർഷമായി ഒരു ഇന്ത്യക്കാരൻ ജോലി ചെയ്യുന്നതെന്ന് ഷെയ്‌ഖ് ഫൈസൽ പറഞ്ഞു. വിവിധ മേഖലകളിൽനിന്നുള്ളവരെ സംഗമത്തിൽ കാണാൻ കഴിയുന്നത് വൈവിധ്യമാർന്ന ഇന്ത്യയുടെ പരിച്ഛേദമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിമ സെക്രട്ടറി ജനറൽ സിദ്ദിഖ് വലിയകത്ത് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക, ഇസ്‌കന്ദർ അട്ടജനൗ (യുഎസ്), മനുവേൽ ഹെർണാണ്ടസ് (സ്‌പെയിൻ), പാർക്ക് ചോങ്‌സുക് (കൊറിയ), ക്രിസ്ത്യൻ ഡൂയിംസ് (ബെൽജിയം), പീറ്റർ മഫോറ (സൗത്ത് ആഫ്രിക്ക), ട്യൂബ നുര സോൻമേസ് (തുർക്കി), നോഷ്‌റേവാൻ ലൊംറ്റേറ്റിൽഡസി (ജോർജിയ), ഒസാമ ഷാൽറ്റൂട് (ഈജിപ്ത്), അലിസൺ ലീവാണ്ട (മലാവി), സയ്ദ് ജാവേദ് ഹാഷിമി (അഫ്‌ഗാനിസ്‌ഥാൻ), നീരാവതി ദുഖി (ഗയാന), അബ്ദുൽ ഹലീം (ശ്രീലങ്ക), ഘനശ്യാം ലംസൽ (നേപ്പാൾ) എന്നിവർ ഉൾപ്പെടെ 17 രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ, സ്വദേശി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
കുവൈത്തിലെ റമസാൻ അനുഭവം വ്യത്യസ്തതയുള്ളതാണെന്ന് സംഗമത്തിൽ സംസാരിച്ച സ്ഥാനപതി ആദർശ് സ്വൈക പറഞ്ഞു. രാത്രി എട്ടു മുതൽ അർധരാത്രി വരെ സ്വദേശികളുടെ ദീവാനിയകൾ സന്ദർശിച്ച് ആശംസകൾ അറിയിക്കുകയാണ്. ഇത് സ്വദേശികളെ അടുത്തറിയാനുള്ള അവസരമാണ്. പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം എങ്ങനെ സമാധാനപരമായി പ്രവർത്തിക്കുന്നുവെന്ന് കുവൈത്ത് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. സാംസ്‌കാരിക പ്രവർത്തനങ്ങൾ, മനുഷ്യത്വപരമായ പ്രവൃത്തികൾ എന്നിവയിൽ ഏർപ്പെടുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്ന് പറയാറുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ചെയർമാൻ കൈസർ ടി. ഷക്കീർ റമസാനിന്റെ പ്രാധാന്യവും ഇഫ്‌താർ സമ്മേളനങ്ങളിലൂടെ ലഭ്യമാകുന്ന ഐക്യത്തെക്കുറിച്ചും സംസാരിച്ചു.മാനവവിഭവശേഷി മന്ത്രാലയത്തിലെ സീനിയർ എൻജിനീയറും പ്രഭാഷകനുമായ എൻ. ഹുസം സുലൈമാൻ അൽ മുതാവ മുഖ്യപ്രഭാഷണം നടത്തി. ഇഫ്‌താർ ഒത്തുചേരലുകൾക്ക് ഭാഷാ തടസ്സങ്ങൾ പ്രശ്നമാവില്ല. പല രാജ്യക്കാരുമെത്തി ഒരു പൊതുസ്ഥലത്ത് ഭക്ഷണങ്ങൾ പങ്കിട്ട് കഴിച്ചപ്പോൾ അത് വ്യക്തമായെന്ന് അദ്ദേഹം അനുഭവം പങ്കുവച്ചു.
കുവൈത്ത്-ഇന്ത്യ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്. ഇന്ത്യക്കാർ കുവൈത്ത് സമൂഹത്തിന് നൽകിയ സമർപ്പണത്തിനും സംഭാവനകളെയും അഭിനന്ദിച്ച് അൽ-നജത്ത് ചാരിറ്റി ബോർഡ് അംഗം അബ്ദുൽ അസീസ് അൽ-ദുവൈജ് സംസാരിച്ചു.സാമൂഹിക ക്ഷേമവും വികസനവും ലക്ഷ്യമിട്ട് 20 അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ ഫിമ നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് പ്രസിഡന്റ് കരീം ഇർഫാൻ വിശദീകരിച്ചു. മാസ്റ്റർ റിഡ്‌വാൻ ഖുർആൻ പാരായണവും തുടർന്ന് മുബീൻ അഹമ്മദിന്റെ വിവർത്തനത്തോടെയും പരിപാടി ആരംഭിച്ചു. ഫിമ വൈ. പ്രസിഡന്റ് മൊഹിയുദ്ദീൻ നന്ദി രേഖപ്പെടുത്തി.

Also read:  അബ്ദുൾ റഹിമിന്റെ മോചനം ഉടൻ ഉണ്ടായേക്കും ; പ്രതീഷയോടെ നാട്.!

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES