മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിസംഘ ത്തിന്റെ ഭീഷണിയെന്ന് സൂചന. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്സാപ്പില്‍ കുടും ബാംഗത്തിന് അയച്ചാണ് ആത്മഹത്യ ചെയ്തത്. ഇത് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
കല്‍പ്പറ്റ : മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിന്റെ ഭീഷണിയെന്ന് സൂചന. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്സാപ്പില്‍ കുടുംബാംഗത്തിന് അയച്ചാണ് ആത്മഹത്യ ചെയ്തത്. ഇത് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ 29ന് പുലര്‍ച്ചെയാണ് ഇരുപത്തിരണ്ടുകാരന്‍ ജീവനൊടുക്കിയത്. കുടുംബാംഗങ്ങളെ സംഘം ആക്രമിക്കുമോയെന്ന ഭയവും ഉണ്ടായിരുന്നു. ഇതും മരണത്തിന് കാരണമായതായാണ് നിഗമനം. വിദ്യാ ര്‍ഥിയുടെ സ്‌കൂള്‍ പഠനം കണ്ണൂരിലും ബിരുദപഠനം വയനാട്ടിലുമായിരുന്നു. പിന്നീടും കണ്ണൂരില്‍ താമ സിച്ചു. ഇതിനിടയില്‍ ലഹരി മാഫിയ ആസൂത്രിതമായി കെണിയില്‍പ്പെടുത്തി. ലഹരിയുടെ സ്വാധീനം തിരിച്ചറിഞ്ഞ വീട്ടുകാര്‍ ചികിത്സയുള്‍പ്പെടെ നല്‍കി. തങ്ങളുടെ വലയില്‍നിന്ന് വിദ്യാര്‍ഥി രക്ഷപ്പെട്ട തായി മനസ്സിലാക്കിയതോടെ ലഹരിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായാണ് ബന്ധുക്കളുടെ സംശ യം. ഇക്കാര്യങ്ങള്‍ പൊലീസിനും മനസ്സിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കും.
വീട്ടുകാരും ബന്ധുക്കളും ഇപ്പോഴും മരണത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല. ഇവരുടെ മൊഴി പൊലീസ് ഉടന്‍ എടുക്കും. ഇതേദിവസം തന്നെ മറ്റൊരു യുവാ വും മാനന്തവാടിയില്‍ തൂങ്ങി മരിച്ചു. ഇവ തമ്മില്‍ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. യുവാക്കളുടെ മരണത്തില്‍ എക്സൈ സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











