ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാന നഗരത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്
തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് (36) അന്ത രിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ ക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ സ ഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് രാത്രി എട്ടിന് മീനാ ങ്കലിലെ വീട്ടുവളപ്പില്‍ നടക്കും.
ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാന നഗരത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്. അദ്ദേഹ ത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പൊലീസ് സ്റ്റോറികളും ശ്രദ്ധ നേടിയിരുന്നു.
മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാര്‍-ജയകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ; അഖില. ഏക മകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.











