അസുഖ ബാധിതനായി കുറച്ചു നാളായി ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്എല്‍ ശ്യാം അന്തരിച്ചു.54 വയസ്സായിരുന്നു. അസുഖ ബാധിതനായി കുറച്ചു നാളായി ചികിത്സയില്‍ ആയിരുന്നു. ദീപിക, കേരള കൗമുദി എന്നീ പത്രങ്ങളില്‍ ലേഖകന്‍ ആയിരുന്ന ശ്യാം കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവ ര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്.
ഭാര്യ ഇന്ദു (സെക്രട്ടേറിയറ്റ്), മകന്‍ മാധവന്‍. സംസ്‌കാരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ശാ ന്തികവാടത്തില്‍.