വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മുഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കു ടുംബം
ന്യൂഡല്‍ഹി : വിട പറഞ്ഞ ആത്മാവിനെ മനസ്സിലൊതുക്കി എല്ലാവരും അവരവരുടെ ചുമതലകളില്‍ മു ഴുകാന്‍ അഭ്യര്‍ഥിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ കുടുംബം. എല്ലാവരും നേ രത്തെ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങണം. അതായിരിക്കും ഹീരാബെന്നിനു നല്‍കാ വുന്ന മികച്ച അന്ത്യാഞ്ജലിയെന്ന് കുടുംബം വ്യക്തമാക്കി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നേര ത്തെ നിശ്ചയിച്ച പരിപാടികള്‍ മുടക്കമില്ലാതെ തുടരും.
പുലര്‍ച്ചെ അന്തരിച്ച ഹീരാബെന്നിന്റെ മൃതദേഹം രാവിലെ തന്നെ സംസ്‌കരിച്ചിരുന്നു. ഗാന്ധിനഗറിലാ ണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹോദരന്മാരും ചേര്‍ന്ന് അമ്മയു ടെ ഭൗതിക ശരീരം ചിതയിലേക്കെടുത്തു. രാവിലെ അഹമ്മദാബാദില്‍ എത്തിയ മോദി നേരെ സഹോദര ന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്നും ശ്മശാനത്തിലേക്ക് തിരിച്ചു.
അമ്മയുടെ മരണത്തിന് ശേഷവും പ്രധാനമന്ത്രി അടക്കമുള്ളവര്‍ നേരത്തെ നിശ്ചയിച്ച പരിപാടികളുമാ യി മുന്നോട്ടുപോവും. ബംഗാളിലെ വിവിധ വികസന പദ്ധതികള്‍ മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യും. ഹൗറയില്‍ നിന്നും ന്യൂ ജയ്പാല്‍ഗുഢിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് മോദി ഇന്നു ഫ്‌ലാഗ് ഓഫ് ചെയ്യും. 7800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി ഇന്നു തുടക്കമി ടുക.