രാജ്യസഭാ സീറ്റ് രാജി വച്ച് ഇടത് പാളയത്തിലേക്ക് എത്തിയ ജോസ് കെ മാണി പാലായില്‍ തോല്‍വി കേരള കോണ്‍ഗ്രസിന്റെ അധികാര സമവാക്യങ്ങളിലും വലിയ മാറ്റമുണ്ടാക്കും
പാലാ: ജോസ് കെ മാണിക്കെതിരെ വലിയ വോട്ട് വ്യത്യാസവുമായാണ് മാണി സി കാപ്പന്റെ വിജയം. കേരളാ കോണ്‍ഗ്രസിന്റെ വരവോടെ വലിയ മുന്നേറ്റം കണക്കാക്കുകയും അത് നേടാനായെന്ന് ത ദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം വിശ്വസിക്കുകയും ചെയ്തിരുന്ന ഇടതുമു ന്നണിയേയും ഞെട്ടി പ്പിച്ചാണ് പാലായില്‍ മാണി സി കാപ്പന്റെ വിജയം. രാജ്യസഭാ സീറ്റ് രാജി വച്ച് ഇടത് പാളയത്തിലേക്ക് എത്തിയ ജോസ് കെ മാണി പാലായില്‍ തോല്‍വി കേരള കോണ്‍ഗ്രസിന്റെ അധികാര സമവാക്യങ്ങളിലും വലിയ മാറ്റമുണ്ടാക്കും.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് പാലായിലെ രാഷ്ട്രീയ കാലാവസ്ഥ മാറി മറിഞ്ഞത്. കെഎം മാണിയുടെ വിയോഗ ശേഷം പാലാ മണ്ഡലം ഇടത് മുന്നണിക്ക് വേണ്ടി പിടിച്ചെ ടുത്ത മാണി സി കാപ്പന് ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ പാലായില്‍ നില്‍ ക്ക ക്ക ള്ളിയില്ലാതായി. തുടര്‍ന്നാണ് യുഡിഎഫിലേക്കുള്ള ചുവടുമാറ്റം.