മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധരി പ്പിക്കു ന്നതാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമം. അത് വിജയിക്കാന്‍ പോകുന്നില്ലെന്ന് ജോസ് കെ മാണി
കോട്ടയം : കെ എം മാണിയെ അഴിമതിക്കാരനായി സംസ്ഥാന സര്‍ക്കാര്‍ ചിത്രീകരിച്ചിട്ടില്ലെന്ന് ജോ സ് കെ മാണി. മുന്‍ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതി ആരോപണമുണ്ടായിരുന്നുവെന്ന് മാത്ര മാണ് സത്യവാങ്മൂലത്തിലുള്ളതെന്ന് സ്ഥിരീകരിച്ചതായും ജോസ് കെ മാണി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. ഇടത് മുന്നണിയുടെ വിശദീകരണത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയാണുള്ളതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് നിയമസഭാ കയ്യാങ്കളിക്കേ സില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷ കന്‍ രഞ്ജിത് കുമാര്‍ വാദിക്കുകയും സത്യ വാങ്മൂ ലം നല്‍കുകയും ചെയ്തത് വിവാദത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ വിശദീകരണം.
മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പി ക്കു ന്നതാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമം. അത് വിജ യിക്കാന്‍ പോകുന്നില്ല.
കെ എം മാണി കുറ്റക്കാരനല്ല എന്ന് വിജിലന്‍സ് കോടതി പറഞ്ഞതാണ്.യു ഡി എഫും എല്‍ ഡി എഫും അതുതന്നെയാണ് പറഞ്ഞത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മാണിയുടെ പേരോ അത്ത രത്തിലൊരു പ്രസ്താവനയോ ഇല്ല. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ മാണിക്കെതിരെ നിലപാട് എടു ത്തിട്ടില്ല എന്നത് ഇതിലൂടെ വ്യക്തമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി
വാര്‍ഡ് തലം മുതല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മി റ്റി യോഗത്തിന് ശേഷം ജോസ് കെ മാണി പ്രഖ്യാപിച്ചു. യു ഡി എഫില്‍ നിന്നുള്‍പ്പെടെ നിരവധിയാ ളുകള്‍ കേരളാ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറായി മുന്നോട്ടുവരും. ഓണ്‍ ലൈന്‍ മെ മ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങുമെന്നും ജോസ് കെ മാണി പറഞ്ഞു.