മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിക്കെ തിരെ സഭയില്‍ പ്രതിഷേധം. സഭാ നടപടികള്‍ സഹകരിക്കില്ലെന്നും പ്രതിഷേധം തു ടരുമെന്നും ജനങ്ങളുടെ പ്രതി ഷേധമാണ് രേഖപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേ താവ് വിഡി സതീശന്‍
തിരുവനന്തപുരം: കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഉണ്ടാ യ പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിഷേധം. സഭാ നടപടികള്‍ സഹകരിക്കില്ലെന്നും പ്രതിഷേ ധം തുടരുമെന്നും ജനങ്ങളുടെ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ഇതേ തുട ര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിനിന്ന് ബഹളം വെച്ചു. എന്നാല്‍ സഭയില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ സ്പീക്കര്‍ ചോദ്യോത്തരവേള തടസ്സപ്പെ ടുത്തുന്ന കീഴ് വഴക്കമില്ലെന്നും ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.
ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന കീഴ്വഴക്കം സഭയില്‍ ഇല്ലെന്നും, അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങ ണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ വാക് ഔട്ട് നടത്തുകയായി രുന്നു. പൊലീസ് നരനായാട്ട് നടത്തിയെന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധി ച്ചത്.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സഭയില്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്തീകളോടും കുട്ടികളോടും നീതി കാണി ക്കാത്ത സ്ത്രീ വിരുദ്ധ സര്‍ക്കാരാണ് ഇ തെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
ചോദ്യോത്തര വേള സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു എ ന്നും അപ വാദങ്ങള്‍ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവിന് താല്‍പര്യ മെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷ നേതാവ് ചോദ്യോത്തര വേള ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്ന മന്ത്രി പി രാജീവിന്റെ പരാമര്‍ശത്തില്‍ ചരിത്രം പറയിപ്പിക്കരുതെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. ഇത് സ്ത്രീ വിരുദ്ധ സര്‍ക്കാറാണെന്നും കുട്ടികളോടും നീതി കാണി ക്കുന്നില്ലെന്നും തന്റെ മൈക്ക് ഓഫ് ചെയ്തത് തെറ്റാണെന്നും സതീ ശന്‍ പറഞ്ഞു.












