മാങ്കോട് രാധാകൃഷ്ണനെ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്
തിരുവനന്തപുരം: മാങ്കോട് രാധാകൃഷ്ണനെ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെര ഞ്ഞെടുത്തു. നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി ആയിരുന്ന ജി ആര്‍ അനില്‍ മന്ത്രിസഭയില്‍ അംഗമായപ്പോള്‍, മാങ്കോട് രാധാകൃഷ്ണന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. 2001 മുതല്‍ 2011 വരെ നെടുമ ങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.
54 പൂര്‍ണ അംഗങ്ങളും 5 കാന്‍ഡിഡേറ്റ് അംഗങ്ങളും ഉള്‍പ്പടെ 59 അംഗ ജില്ലാ കൗണ്‍സിലിനേയും 58 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.സമ്മേളനത്തില്‍ സംസ്ഥാന നേ തൃത്വത്തിനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ ത്തനങ്ങള്‍ ഇടതു ആശയങ്ങള്‍ക്ക് വിരുദ്ധമാകുന്നെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ഇത് മുന്‍ ഇടതു സര്‍ക്കാരു കളുടെ കാലത്ത് കാണാത്ത രീതി യാണ്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.