മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേ ക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്. മഹാവികാ സ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മത്സ രിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
മുംബൈ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹൂല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍. ബിജെപിയുടെ രാഹൂല്‍ സര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മില്‍ നടന്ന പോരാട്ടത്തിലാണ് 164 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചത്. മഹാവികാസ് അഘാഡി സ്ഥാനാര്‍ത്ഥിയായ ഉദ്ധവ് താക്കറെ ശിവസേനയിലെ രാജന്‍ സാല്‍വിയെയാണ് പരാജയപ്പെടുത്തിയത്. രാജന്‍ സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അം?ഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് സഭയില്‍ അവലംബിച്ചത്. ശിവസേനയുടെ മുന്‍ നേതാവാ യിരുന്നു രാഹുല്‍. 2014ല്‍ അദ്ദേഹം പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. പിന്നീട് 2019ലാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്.
വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ട മായിട്ടാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. നേരത്തെ മഹാവികാസ് അഘാഡി സംഖ്യത്തി നൊപ്പം നിന്നിരുന്ന സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ് പി എം എല്‍എമാരായ അബു അസ്മിയും റയീസ് ശൈഖും വോട്ട് ചെയ്തില്ല.











