കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനും കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നു
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്,ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു . കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 18,599 പുതിയ കേസുകളിൽ 86.25% വും ഈ സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പ്രതിദിന രോഗികൾ – 11,141. കേരളത്തിൽ 2,100, പഞ്ചാബിൽ 1,043 കേസുകൾ റിപ്പോർട്ട് ചെയ്തു.
രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളും ആയി കേന്ദ്ര ഗവൺമെന്റ് നിരന്തരം ഉന്നതതല യോഗങ്ങൾ ചേരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയും സംസ്ഥാനങ്ങളുമായി ഓരോ ആഴ്ചയിലും അവലോകന യോഗം ചേരുന്നുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ കോവിഡ് രോഗ വർധനയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇവിടങ്ങളിലേക്ക് ഉന്നതതല പൊതു ആരോഗ്യ സംഘത്തെ അയച്ചരുന്നു. നേരത്തെ മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക,തമിഴ്നാട്, പശ്ചിമബംഗാൾ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക് കേന്ദ്രം ഉന്നതതല സംഘത്തെ അയക്കുകയും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും മനസ്സിലാക്കുന്നതിന് ഈ സംഘം, സംസ്ഥാന അധികൃതരുമായി ചർച്ച നടത്തി.
8 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധന.
ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,88,747 ആയി. ഇത് രാജ്യത്തെ ആകെ ചികിത്സയിൽ ഉള്ളവരുടെ 1.68 ശതമാനമാണ്.
രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം 22 കോടി (22,19,68,271) പിന്നിട്ടു. 5.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എട്ട് സ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിൽ ദേശീയ ശരാശരിയെക്കാൾ(2.29%) ഉയർന്ന പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയർന്ന പ്രതിവാര പോസിറ്റിവിറ്റി നിരക്ക് -11.13%
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 3,76,633 സെഷനുകളിലായി രണ്ടുകോടി (2,09,89,010)വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 69,85,911 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 35,47,548 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),66,09,537 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),2,13,559 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 4,80,661 പേർ (ആദ്യ ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 31,51,794 ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ 97 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 87.63 ശതമാനവും 7 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 38. പഞ്ചാബിൽ 17, കേരളത്തിൽ 13 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ 18 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആൻഡമാൻ& നിക്കോബാർ ദ്വീപ്, അരുണാചൽ പ്രദേശ്, ആസാം, ചണ്ഡീഗഡ്,ദാമൻ& ദിയു, ദാദ്ര &നഗർ ഹവേലി,ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, ലടാഖ്,മണിപ്പൂർ, മേഘാലയ,മിസോറം, നാഗാലാൻഡ്,ഒഡിഷ, പുതുച്ചേരി,രാജസ്ഥാൻ, സിക്കിം,ത്രിപുര എന്നിവയാണവ











