മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
നാസിക്-ഔറംഗബാദ് റോഡില്‍ ഇന്ന് പുലര്‍ച്ചെ 5.20 ഓടെയാണ് അപകടം. മരണസംഖ്യ ഉയരാ നിടയുണ്ട്.മുംബൈയില്‍ നിന്നു യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസ് ധുലെയിലേക്ക് പോകു കയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചശേഷം തീപ്പിടിക്കുകയായിരുന്നു. തീപ്പൊള്ളലേറ്റാണ് യാത്രക്കാ ര്‍ മരിച്ചതെന്ന് നാസിക് പൊലിസ് കമ്മീഷണര്‍ പറഞ്ഞു.
ഇടിക്കു പിന്നാലെ ബസില്‍ തീ ആളിപ്പടര്‍ന്നു. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പരി ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മഹാ രാഷ്ട്ര മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.











